തളങ്കര സ്വദേശി ദുബൈയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു

ദുബൈ: കാസര്‍കോട് തളങ്കര സ്വദേശി കെ.എസ് അഹമ്മദ് കബീര്‍ (47) ദുബൈയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ദുബൈ ഇറാനിയന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പരേതനായ കെ.എസ് സുലൈമാന്‍ ഹാജിയുടെ മകനാണ്. ഭാര്യ: നജ്‌ല. മക്കള്‍: സുലൈമാന്‍ സഹദ്, ഫഹദ്, സാലിഹ് സാബിത്, സാദിഖ്. സഹോദരങ്ങള്‍: അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, തമീം.