കോവിഡ് നിരീക്ഷണത്തിലിരുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി കുഴഞ്ഞുവീണു മരിച്ചു

ദുബൈ: ദുബൈയില്‍ കേവിഡ് 19 നിരീക്ഷണത്തിലിരുന്ന കൊടുങ്ങല്ലൂര്‍ അഴീക്കോട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു. അഴീക്കോട് പുത്തന്‍ പള്ളിക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പരേതനായ പുളിക്കല്‍ സെയ്ത് മുഹമ്മദിന്റെ മകന്‍ നസീര്‍ മൗലവി (50) ആണ് മരിച്ചത്. മാതാവ്: കൊച്ചു ഖദീജ. ദാര്യ: ഫസീല. മകള്‍ ഷന്‍സീറ.