വിളയൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

ഷംസുദ്ദീന്‍

ദുബൈ: പട്ടാമ്പിക്കടുത്ത വിളയൂര്‍ കുപ്പൂത്ത് സ്വദേശി ദുബൈയില്‍ നിര്യാതനായി. കുപ്പൂത്ത് കരുവാന്‍കുഴി പരേതനായ മൊയ്തീന്‍കുട്ടി ഹാജി മകന്‍ ഷംസുദ്ദീന്‍ (45) ആണ് ഇന്നലെ മരിച്ചത്. ആറു മാസം മുന്‍പ് വിസിറ്റ് വിസയില്‍ ദുബൈയിലെത്തിയതായിരുന്നു. സ്ഥിരമായി ദുബൈയില്‍ പോകാറുണ്ട് ഷംസുദ്ദീന്‍. ഹൃദയാഘാതം മൂലമാണ് മരണം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. അസുഖ ബാധിതനാണെന്ന വിവരം അറിയിക്കുകയും ചെയ്തിരുന്നു. കൊറോണ ടെസ്റ്റുകള്‍ നടത്തിയെങ്കിലും നഗറ്റീവ് ഫലമാണ് ലഭിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാന്‍ അഷ്‌റഫ് താമരശ്ശേരി, ദുബൈ കെഎംസിസി എന്നിവരുടെയും ബന്ധുക്കളുടെയും ശ്രമങ്ങളുണ്ട്. ഭാര്യ: ഫസീല. മക്കള്‍: ഇര്‍ഷാദ്, റിംഷാദ്. ഖദീജയാണ് മാതാവ്. സഹോദരങ്ങള്‍: സിറാജുദ്ദീന്‍, ത്വാഹിറ.