പരസ്യമായി വഴക്കിട്ട 6 പേരെ അറസ്റ്റ് ചെയ്തു

49

ദുബൈ: സുരക്ഷിതമായ അകലം പാലിക്കല്‍ നിയമങ്ങളും ക്രമസമാധാനവും ലംഘിച്ച കേസില്‍ ആറ് ഏഷ്യന്‍ പുരുഷന്മാരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വീഡിയോയില്‍ ഒരു കൂട്ടം ഏഷ്യന്‍ പുരുഷന്മാര്‍ പരസ്പരം വഴക്കിടുന്നതായി ദുബൈ പോലീസ് പറഞ്ഞു. പോരാട്ടത്തിന് പിന്നിലെ കാരണം ഇപ്പോഴും അജ്ഞാതമാണ്. ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിലെ ഉദ്യോഗസ്ഥര്‍ ഇവരെ ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചറിഞ്ഞു. പോരാട്ടത്തില്‍ പുരുഷന്മാര്‍ക്ക് നിസാര പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ഇത്തരം അസ്വീകാര്യമായ പെരുമാറ്റത്തിന് ദുബൈ പൊലീസ് മുന്നറിയിപ്പ് നല്‍കി. യുഎഇയിലെ മുന്‍കരുതല്‍ ഉത്തരവുകള്‍ ലംഘിക്കരുതെന്ന് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ദുബൈ പോലീസ് ആപ്പിലെ ‘പൊലീസ് ഐ’ സേവനത്തിലൂടെ പൊതുജനങ്ങള്‍ക്ക് ഇത്തരം മോശം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പൊലീസ് അറിയിച്ചു.