ന്യൂമോണിയ ബാധിച്ച് പാലപ്പെട്ടി സ്വദേശി ദുബൈയില്‍ നിരയാതനായി

22
ഹനീഫ

ദുബൈ: മലപ്പുറം പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ന്യൂമോണിയ ബാധിച്ച് ദുബൈയില്‍ നിര്യാതനായി. പുതിയിരുത്തി കിഴക്കുഭാഗം കുമ്മില്‍ ഹനീഫയാണ് മരിച്ചത്. ദുബൈയില്‍ ഒരു കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എട്ടു മാസം മുന്‍പാണ് നാട്ടില്‍ പോയി വന്നത്. അസുഖത്തെ തുടര്‍ന്ന് ദുബൈ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭാര്യ: ജമീല. മക്കള്‍: ബിലാല്‍, ജെസി, ജംഷി, സുമയ്യ. മരുമക്കള്‍: കബീര്‍, അമീര്‍, ജലീല്‍.