ദുബൈ: കഴിഞ്ഞ ദിവസം ദുബൈയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ച തമിഴ്‌നാട് ശിവഗംഗ സ്വദേശി മുത്തുകറുപ്പന്‍ സീനിവാസന്റെ (41) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ഇന്ത്യയില്‍ നിന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപിയുടെ സ്റ്റാഫ് ഷഫീഖ്, ഡിജിപി, റോയല്‍ പാരീസ് ഗ്രൂപ് സിഇഒ അസീസ് വടക്കേ ചാലില്‍, ദുബൈ കെഎംസിസി ട്രഷറര്‍ പി.കെ ഇസ്മായില്‍, അഷ്‌റഫ് താമരശ്ശേരി, കെ.വി ഇസ്മായില്‍, റിയാസ് തുടങ്ങിയവരുടെ പരിശ്രമത്താലാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. റോയല്‍ പാരീസ് ഗ്രൂപ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന മുത്തുകൃഷ്ണന്‍ ന്യൂമോണിയ ബാധിച്ച് ദുബൈ ആശുപത്രിയില്‍ 22 ദിവസമായി ചികില്‍സയിലായിരുന്നു. ഇടക്ക് അസുഖം ഭേദമായെങ്കിലും വീണ്ടും മൂര്‍ഛിച്ചു. സൗമ്യ സ്വഭാവത്തിനുടമയായിരുന്ന മുത്തുകറുപ്പന്റെ വിയോഗം വേദനാജനകമെന്ന് സഹപ്രവര്‍ത്തകര്‍ അനുസ്മരിച്ചു. ഭാര്യയും രണ്ടു മക്കളുമുണ്ട്.