ദുബൈ: തോടന്നൂര്‍ സ്വദേശി യൂസുഫ് വി.പി പള്ളീന്റെ മീത്തല്‍ (45) ദുബൈയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ഐസിഎഫ് സത്‌വ യൂനിറ്റ്, തോടന്നൂര്‍ ബദ്‌രിയ്യ അക്കാദമി എന്നിവയുടെ സജീവ പ്രവര്‍ത്തകനാണ്. പിതാവ് പരേതനായ ഇബ്രാഹിം ഹാജി. മാതാവ്: കുഞ്ഞയിഷ. ഭാര്യ: ഷമീമ. മക്കള്‍: ഷമ്മാസ്, മിദിലാജ് (ഇരുവരും വടകര സിറാജുല്‍ ഹുദാ ഇംഗ്‌ളീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍), ആയിഷ. സഹോദരങ്ങള്‍: മുഹമ്മദ് (ഖത്തര്‍), മുസ്തഫ (ഒമാന്‍), സൈനുദ്ദീന്‍ (ദുബൈ), റംല, സൗദ, അമീറ, ഫാത്തിമ.