തലശ്ശേരി സ്വദേശി ദുബൈയില്‍ കോവിഡ് 19 ബാധിച്ച് മരിച്ചു

പ്രദീപ് സാഗര്‍

ദുബൈ: കോവിഡ് 19 ബാധിച്ച് കണ്ണൂര്‍ തലശ്ശേരി സ്വദേശി ദുബൈയില്‍ മരിച്ചു. തലശ്ശേരി ടെംപിള്‍ ഗേറ്റ് സ്വദേശി പ്രദീപ് സാഗര്‍ (41) ആണ് മരിച്ചത്. കഴിഞ്ഞാഴ്ച പനിയും ചുമയും മൂലം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് 19 സ്ഥിരീകരിച്ചതോടെ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. മൃതദേഹം ദുബൈയില്‍ കോവിഡ് 19 പ്രൊട്ടോകോള്‍ പ്രകാരം സംസ്‌കരിക്കും.
ഇതോടെ, കോവിഡ് 19 ബാധിച്ച് മൂന്നു മലയാളികളാണ് ദുബൈയില്‍ മരിച്ചത്. കഴിഞ്ഞാഴ്ച സഊദി അറേബ്യയില്‍ രണ്ടു മലയാളികള്‍ മരിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതു വരെയായി ആകെ അഞ്ചു മലയാളികളാണ് ഇതിനകം മരിച്ചത്.