ദുബൈ: ലുലു ഗ്രൂപ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ എം.എ യൂസുഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി രൂപ സംഭാവന നല്‍കി. കോവിഡ് 19നെതിരായ പോരാട്ടത്തിനുള്ള പിന്തുണയായാണ് തന്റെ ഈ എളിയ സംഭാവനയെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.