ക്വാറന്റീനില്‍ താമസിക്കുന്നവര്‍ക്ക് 70,000ത്തിലധികം ഭക്ഷണം നല്‍കി

ദുബൈ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഒറ്റപ്പെട്ട് കഴിയുന്ന അബുദാബിയിലെ കെട്ടിടങ്ങളിലെ താമസക്കാര്‍ക്ക് 70,000 ത്തിലധികം ഭക്ഷണം വിതരണം ചെയ്തു. കോണ്‍ടാക്റ്റ് ട്രെയ്സിംഗ് റെഗുലേഷന്റെ ഭാഗമായി വീടുകള്‍ വിടാന്‍ അനുവാദമില്ലാത്ത 1,600 ഓളം ജീവനക്കാരുടെ വാതില്‍പ്പടിയിലേക്ക് ഓരോ ദിവസവും ഒരാള്‍ക്ക് മൂന്ന് നേരവും ഭക്ഷണം എത്തിക്കുന്നു. ഇവരില്‍ ഒരു വ്യക്തി കോവിഡ് -19 ന് പോസിറ്റീവ് ആണെന്ന് വ്യക്തമായാല്‍ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരെയും രണ്ടാഴ്ചത്തേക്ക് സ്വയം ഒറ്റപ്പെടുത്താന്‍ ആവശ്യപ്പെടുന്നു. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ഇത്തിഹാദ് എയര്‍വേയ്സ് കാറ്ററിംഗുമായി ചേര്‍ന്ന് ആ താമസക്കാര്‍ക്ക് ഭക്ഷണവും പിന്തുണയും നല്‍കുന്നു. അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ അഥവാ മാഅന്‍ സംഘടിപ്പിച്ച ഡെലിവറികള്‍ ഏപ്രില്‍ 2 ന് ആരംഭിച്ചു. ഇത് രണ്ടാഴ്ചത്തേക്ക് തുടരും. എമിറേറ്റ്‌സ് റെഡ് ക്രസന്റും ഇത്തിഹാദും നടത്തിയ ഏകോപനവും ആസൂത്രണവും ഒരു യഥാര്‍ത്ഥ മാറ്റം വരുത്താന്‍ സമൂഹം എങ്ങനെ ഒത്തുചേരുന്നുവെന്ന് വ്യക്തമാക്കുന്നുവെന്ന് മാന്‍ ഡയറക്ടര്‍ ജനറല്‍ സലാമ അല്‍ അമീമി പറഞ്ഞു.
എമിറേറ്റിലുടനീളമുള്ള വ്യക്തികളും സംഘടനകളും കാണിക്കുന്ന സേവനത്തില്‍ അമ്പരന്നിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു.
എല്ലാ ദിവസവും ഞങ്ങള്‍ക്ക് എല്ലാ മേഖലകളില്‍ നിന്നും സഹായ ഓഫറുകള്‍ ലഭിക്കുന്നുണ്ട്. ഓരോ സംഭാവനയും വളരെ വിലമതിക്കുകയും ചെയ്യുന്നു-മിസ് അല്‍ അമീമി പറഞ്ഞു. രാജ്യത്തുടനീളം ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ക്കും വീടുകള്‍ വിട്ടിറങ്ങാത്ത തൊഴിലാളികള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ സാധനങ്ങള്‍ എത്തിക്കുന്നു. സമൂഹത്തെ സഹായിക്കുന്നതിനുള്ള ഔ്യോഗിക സര്‍ക്കാര്‍ ചാനലായ സോഷ്യല്‍ ഫണ്ടിലേക്ക് സംഭാവന ചെയ്യാം. സന്നദ്ധസേവനം നടത്താനും ഉപകരണങ്ങള്‍, കെട്ടിടങ്ങള്‍, സേവനങ്ങള്‍ വാഗ്ദാനം ചെയ്യാനും 1,000 ദിര്‍ഹത്തില്‍ കൂടുതല്‍ സംഭാവന നല്‍കാനും അല്ലെങ്കില്‍ വാട്ട്സ്ആപ്പ് വഴി 0543055366 എന്ന നമ്പറില്‍ കണക്റ്റുചെയ്യാനും അവര്‍ക്ക് 8005-മാന്‍ വിളിക്കാം.