റേഡിയോ അവതാരകന്‍ റിച്ചാഡ് കോറം കൊറോണയെ തുടര്‍ന്ന് മരിച്ചു

    45

    ദുബൈ: യുഎഇയുടെ തത്സമയ സംഗീത, വിനോദ രംഗത്തെ ഒരു പയനിയറായ റിച്ചാര്‍ഡ് കോറം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യുകെയില്‍ അന്തരിച്ചു. റേഡിയോ ഹോസ്റ്റ് എന്ന നിലയില്‍ 80 കളുടെ അവസാനത്തില്‍ ദുബൈയിലെ ചാനല്‍ 33 ന്റെ അറിയപ്പെടുന്ന ടിവി അവതാരകനായിരുന്നു കോറം. പിന്നീട് ഭാര്യ പത്മ കോറമിനൊപ്പം ടാലന്റ് ബ്രോക്കേഴ്സ് എന്ന ഇവന്റ് മാനേജ്മെന്റ് ആരംഭിച്ചു. യുഎഇയിലെ തത്സമയ വിനോദരംഗം മാറ്റുന്നതിനും മെഗാ ഷോകള്‍ ഒരു സാധാരണ സംഭവമായി മാറുന്നതിനുമുമ്പ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും ഈ ദമ്പതികള്‍ പ്രശസ്തരായിരുന്നു. കോറമിന് ഭാര്യ പത്മയും മകന്‍ ആര്യനുമുണ്ട്.