റാസല്‍ഖൈമ: കോവിഡ് 19മായി ബന്ധപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി പ്രയാസമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് റാസല്‍ഖൈമ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്ര, കേരള സര്‍ക്കാറുകള്‍ക്ക് കത്തുകളയക്കും. വീഡിയോ കോണ്‍ഫറന്‍സില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ രാജ്യക്കാരായ പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ മറ്റു രാജ്യങ്ങള്‍ തീരുമാനമെടുത്ത് നടപ്പാക്കി തുടങ്ങിയിട്ടും ഈ വിഷയത്തില്‍ ഇന്ത്യയിലെ സര്‍ക്കാറുകളുടെ നിരുത്തരവാദ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. പ്രസിഡണ്ട് സയ്യിദ് റാഷിദ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അഷ്റഫ് തങ്ങള്‍ തച്ചംപൊയില്‍, സയ്യിദ് അബ്ദുന്നാസര്‍ ശിഹാബ് തങ്ങള്‍, ഹമീദ് ഹാജി റുവൈസ്, മൊയ്തു ഹാജി മിനാര്‍ ഗ്രൂപ്, മുനീര്‍ ബേപ്പൂര്‍, അസീസ് പേരോട്, ഫൈസല്‍ വടകര, ഇഖ്ബാല്‍ കുറ്റിച്ചിറ, ഷറഫുദ്ദീന് അത്തോളി, മാമുക്കോയ അരക്കിണര്‍, നിയാസ് മുട്ടുങ്ങല്‍, നൗഷാദ് കീഴല്‍, നിസാര്‍ പെരുമുഖം, ഷമീം പൂനൂര് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജന.സെക്രട്ടറി അയ്യൂബ് നാദാപുരം സ്വാഗതവും റഹീം ആവിലോറ നന്ദിയും പറഞ്ഞു.