റമദാന്‍ മാസപ്പിറവി സമിതി ഇന്ന് യോഗം ചേരും

ദുബൈ: ജുഡീഷ്യല്‍ മന്ത്രി സുല്‍ത്താന്‍ ബിന്‍ സയീദ് അല്‍ ബാദി അല്‍ ദഹേരിയുടെ അധ്യക്ഷതയില്‍ ഇന്ന് മഗ്രിബ് പ്രാര്‍ത്ഥനയ്ക്ക് ശേഷം റമദാന്‍ ചന്ദ്രക്കാഴ്ച സമിതി യോഗം ചേരും. രാജ്യത്തുടനീളമുള്ള ശരീഅത്ത് കോടതികള്‍ ഫോളോ അപ്പ് ചെയ്ത് ഏതെങ്കിലും കാഴ്ചകളുണ്ടായാല്‍ അറിയിക്കും. അതേസമയം അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ചാന്ദ്ര കലണ്ടര്‍ കമ്മിറ്റി തെളിവുകള്‍ ശേഖരിക്കുകയും മാസപ്പിറവി കണ്ടെത്തലുകളുമായി വിവരങ്ങള്‍ ചന്ദ്രകാഴ്ചാ സമിതിയെ അറിയിക്കുകയും ചെയ്യും.