റമദാനില്‍ തറാവീഹും ഈദ് നമസ്‌കാരവും വീട്ടില്‍ നടത്താമെന്ന് സഊദ് ഗ്രാന്റ് മുഫ്തി

34

ദുബൈ/സഊദി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നത് തുടരുകയാണെങ്കില്‍ റമദാന്‍ മാസത്തിലെ തറാവീഹ് നമസ്‌കാരവും തുടര്‍ന്നുള്ള ഈദ് അല്‍ ഫിത്വര്‍ നമസ്‌കാരുവും വീട്ടില്‍ നടത്തണമെന്ന് സൗദി അറേബ്യയിലെ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് അല്‍ അല്‍-ശൈഖ് പറഞ്ഞു.
കൊറോണ വൈറസിന്റെ വ്യാപനത്തിനെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചതിനാല്‍ പള്ളികളില്‍ ഇത് നടത്താന്‍ കഴിയുന്നില്ലെങ്കില്‍ റമദാനിലെ തറാവീഹ് നമസ്‌കാരം വീട്ടില്‍ തന്നെ നടത്താം-ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഈദ് പ്രാര്‍ത്ഥനയ്ക്കും ഇത് ബാധകമാണ്. വിശുദ്ധ റമദാന്‍ മാസം അടുത്തയാഴ്ച ആരംഭിക്കും.
കൊറോണ വൈറസ് വ്യാപിക്കുന്നത് പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി മാര്‍ച്ച് പകുതിയോടെ സൗദി അറേബ്യയില്‍ പള്ളികളിലുള്ള നമസ്‌കാരവും വെള്ളിയാഴ്ച ജുമുഅയും നിര്‍ത്തിയിട്ടുണ്ട്. സഊദിയില്‍ ഇതുവരെ 6,380 പേര്‍ക്ക് കോവിഡ്-19 ബാധിച്ചു. ആകെ 83 മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.