റമദാനില്‍ യുഎഇയില്‍ പ്രവൃത്തി സമയം 5 മണിക്കൂര്‍

118

ദുബൈ: വിശുദ്ധ റമദാന്‍ മാസത്തില്‍ സിവില്‍ സര്‍വീസുകാര്‍ക്ക് അഞ്ച് മണിക്കൂര്‍ പ്രവൃത്തി ദിനം ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്സസ് പ്രഖ്യാപിച്ചു.
ഏപ്രില്‍ 24 ന് റമദാന്‍ നോമ്പ് ആരംഭിക്കും. എല്ലാ മന്ത്രാലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കുമുള്ള ജോലി സമയം രാവിലെ 09 ന് ആരംഭിച്ച് ഉച്ചക്ക് 2 മണിക്ക്് അവസാനിക്കുമെന്ന് സര്‍ക്കുലറില്‍ പ്രഖ്യാപിച്ചു. അടിയന്തിര ഘട്ടങ്ങളില്‍ വിദൂര ജോലികളുമായി ബന്ധപ്പെട്ട് അതോറിറ്റി പുറപ്പെടുവിച്ച വ്യവസ്ഥകള്‍ പാലിക്കണമെന്ന് എല്ലാ ഫെഡറല്‍ മന്ത്രാലയങ്ങളോടും ഏജന്‍സികളോടും അതോറിറ്റി ആവശ്യപ്പെട്ടു.