ദുബൈ ആര്‍ടിഎ ബസ്സിനും മെട്രോക്കും പുതിയ സമയം

    93

    ദുബൈ: ദുബൈയിലെ പൊതുഗതാഗത സംവിധാനത്തിന് ആര്‍ടിഎ പുതിയ സമയക്രമം പ്രഖ്യാപിച്ചു. പുതിയ ടൈംടേബിള്‍ അനുസരിച്ച് ദുബൈ മെട്രോയും ദുബൈ ട്രാമും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കും. രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പൊതു ബസുകള്‍ സര്‍വീസ് നടത്തുമെങ്കിലും ആശുപത്രികളിലേക്കുള്ള പരിമിതമായ റൂട്ടുകളും രാവിലെ 8 മുതല്‍ രാവിലെ 6 വരെ സര്‍വീസ് നടത്തും. രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ ടാക്‌സികള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിക്കും. എന്നിരുന്നാലും, പരിമിതമായ ടാക്‌സി സേവനം രാത്രി 8 മുതല്‍ രാവിലെ 6 വരെ ഉബര്‍, കരീം ഓണ്‍ലൈന്‍ ബുക്കിംഗ് വഴി ലഭ്യമാകും. അബ്ര അടക്കമുള്ള കടത്തുവള്ളങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സമുദ്ര ഗതാഗതവും ഒരു മാസത്തേക്ക് അടച്ചിരിക്കും. ദേശീയ അണുവിമുക്ത പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ക്രമീകരണത്തിന്റെ ഭാഗമാണിതെന്ന് ആര്‍ടിഎ വ്യക്തമാക്കി. കോവിഡ്-19 പടരാതിരിക്കാന്‍ ദുബൈ മെട്രോയിലും ബസ്സുകളിലും ടാക്‌സികളിലും സാമൂഹിക അകലം ഉറപ്പാക്കുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ആര്‍ടിഎ ഇതിനകം സ്വീകരിച്ചിട്ടുണ്ട്.