ആര്‍ടിഎ ഡിജിറ്റല്‍ ജോലി സജീവമാക്കി ഇതുവരെ നടത്തിയത് 882428 ഇടപാടുകള്‍

ദുബൈ: റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ സ്മാര്‍ട്ട് ആപ്ലിക്കേഷനുകള്‍ വഴി 8,82,428 ഡിജിറ്റല്‍ ഇടപാടുകള്‍ ഈ വര്‍ഷം ആദ്യ പാദത്തില്‍ നടത്തിയതായി പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനേക്കാളും ഇത് 38 ശതമാനം വര്‍ധിച്ചു.
ആര്‍ടിഎയുടെ ഡിജിറ്റൈസേഷന്‍ തന്ത്രത്തിന്റെ വിജയവും നാലാമത്തെ വ്യാവസായിക വിപ്ലവത്തിനൊപ്പം വേഗത നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെയും വ്യക്തമായ സൂചനയാണിത്. ഉപഭോക്താക്കളുടെ സമയവും ഊര്‍ജ്ജവും ലാഭിക്കുന്ന സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള ആര്‍ടിഎയുടെ പ്രതിബദ്ധതയെയും ഇത് പ്രതിഫലിപ്പിക്കുന്നു. 2020 ലെ ഒന്നാം പാദത്തില്‍, സ്മാര്‍ട്ട് ചാനലുകളിലൂടെ പ്രോസസ്സ് ചെയ്ത ആര്‍ടിഎ ഇടപാടുകളുടെ എണ്ണം 882,428 ഇടപാടുകളാണ്.
ആര്‍ടിഎ ആപ്പ് വഴി 164,756 ഇടപാടുകള്‍, ദുബൈ ഡ്രൈവ് വഴി 8,891 ഇടപാടുകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആപ്പ് വഴി 1,478 ഇടപാടുകള്‍, സ്വയം സേവന യന്ത്രങ്ങള്‍ വഴി 96,762 ഇടപാടുകള്‍, വെബ്സൈറ്റ് വഴി 609,541 ഇടപാടുകള്‍ എന്നിങ്ങനെയാണ്. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പ്രോസസ്സ് ചെയ്ത സ്മാര്‍ട്ട് ഇടപാടുകള്‍ ഇപ്രകാരമാണ്: ആകെ 638,709 ഇടപാടുകള്‍. ആര്‍ടിഎ ആപ്പ് വഴി 114,380 ഇടപാടുകള്‍, ദുബൈ ഡ്രൈവ് വഴി 9,064 ഇടപാടുകള്‍, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആപ്പ് വഴി 9,625 ഇടപാടുകള്‍, 87,392 ഇടപാടുകള്‍ സ്വയം- സേവന മെഷീനുകള്‍, വെബ്‌സൈറ്റ് വഴി 418,248 ഇടപാടുകള്‍. ഡിജിറ്റല്‍ ഇടപാട് പ്രക്രിയകളുടെ എണ്ണത്തില്‍ മൊത്തത്തിലുള്ള വര്‍ധന 38 ശതമാനത്തിലെത്തി.