സഫാരി ഹൈപര്‍ മാര്‍ക്കറ്റ് രാത്രി എട്ടു വരെ

38

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റായ ഷാര്‍ജ മുവൈലയിലെ സഫാരി ഹൈപര്‍ മാര്‍ക്കറ്റ് ഉപയോക്താക്കളുടെ സൗകര്യാര്‍ത്ഥം പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് സഫാരി പ്രവര്‍ത്തിക്കുക. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ തലത്തില്‍ ശക്തമാക്കിയിരിക്കുന്ന അണുനശീകരണ യജ്ഞം നടക്കുന്ന രാത്രികാലങ്ങളില്‍ ജനം പുറത്തിറങ്ങുന്നത് മൂലമുള്ള പ്രയാസങ്ങള്‍ ഒഴിവാക്കാന്‍ പുതിയ സമയ ക്രമം പ്രയോജനകരമാകുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടതില്ലെന്നും ഉപയോക്താക്കള്‍ക്ക് ആവശ്യമായ എല്ലാ ഭക്ഷ്യ-ഇതര വസ്തുക്കളുടെയും വിപുലമായ ശേഖരം മികച്ച വിലയില്‍ സ്‌റ്റോക്കുള്ളതായും അധികൃതര്‍ വ്യക്തമാക്കി.