യുഎഇയില്‍ സ്വകാര്യ മേഖലയില്‍ കൃത്യസമയത്ത് ശമ്പളം കൊടുക്കണമെന്ന് മന്ത്രാലയം

ദുബൈ: വേതന സംരക്ഷണ സംവിധാനം വഴി സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് ശമ്പളം ഉറപ്പാക്കാന്‍ തൊഴിലുടമകള്‍ ശ്രദ്ധിക്കണമെന്ന് മാനവവിഭവശേഷി-എമിറൈറ്റേഷന്‍ മന്ത്രാലയം അറിയിച്ചു. തൊഴിലുടമകള്‍ മന്ത്രാലയത്തിന്റെ ഉത്തരവ് പാലിക്കേണ്ടതുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാന്‍ തയ്യാറുള്ള ജീവനക്കാര്‍ക്ക് നേരത്തെയുള്ള അവധി നല്‍കണമെന്ന് മന്ത്രാലയം നേരത്തെ ഉത്തരവിട്ടിരുന്നു. വേതനം സംബന്ധിച്ചുള്ള മാറ്റങ്ങള്‍ ഉടമയും ജീവനക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ അടിസ്ഥാനത്തിലായിരിക്കണം. യുഎഇ തൊഴില്‍ നിയമപ്രകാരം ജീവനക്കാരുടെ അവകാശങ്ങള്‍ പരിഗണിക്കുന്നത് ഉറപ്പാക്കികൊണ്ട് തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള കരാര്‍ പാലിക്കണമെന്നും മന്ത്രാലയം ഉണര്‍ത്തി.