അഷ്റഫ് വേങ്ങാട്ട്
റിയാദ്: സഊദിയില്‍ ചൊവ്വാഴ്ച മാത്രം 435 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗബാധിതരുടെ എണ്ണം 5,369 ആയി. 8 പേര് കൂടി ചൊവ്വാഴ്ച മരിച്ചതോടെ 73 പേരാണ് ഇതു വരെ മരിച്ചത്. 4,407 പേര് രാജ്യത്തെ വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്. 65 പേരുടെ നില ഗുരുതരമാണ്. 889 പേര്‍ക്ക് രോഗം ഭേദമായി.
റിയാദ് 114, മക്ക 111, ദമ്മാം 69, മദീന 50, ജിദ്ദ 46, ഹുഫൂഫ് 16, ബുറൈദ 10, ദഹ്റാന്‍ 7, തബൂക്ക് 4, ഹാഇല്‍ 1, അല്‍ഖര്‍ജ് 1, അല്‍ബാഹ 1, അല്‍ഖോബാര്‍ 1, സ്വാംത , ബിശ 1, അബഹ 1, താഇഫ് 1 എന്നിവിടങ്ങളിലാണ് കോവി-് 19 കേസുകള്‍ ഇന്നലെ
റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ അലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സഊദിയിലെ സുപ്രധാന നഗരങ്ങളായ റിയാദ്, മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട് ചെയ്തത്.
രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ കര്‍ഫ്യൂ ശക്തമാക്കിയിട്ടുണ്ട്. ഇതിനിടയില്‍, രോഗികള്‍ക്ക് മരുന്നുകള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് ആരോഗ്യ മന്ത്രാലയം സഊദി പോസ്റ്റുമായി കരാറുണ്ടാക്കി. പൊതുജനങ്ങള്‍ പുറത്തിറങ്ങാത്ത നിലയില്‍ കാര്യങ്ങള്‍ നീക്കാനാണ് എല്ലാ പഴുതുകളും അടച്ചുള്ള സംവിധാനങ്ങള്‍ മന്ത്രാലയം ഒരുക്കുന്നത്.