ദുബൈ: യുഎഇയില്‍ കോവിഡ് ബാധിച്ച് ഏഴ് പേര് കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 89 ആയി. പുതുതായി 541 പേക്ക് കൂടി കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,380 ആയി ഉയര്‍ന്നു. ഇപ്പോള്‍ മരിച്ചവര്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മികച്ച ചികിത്സയിലൂടെ 2,181 പേര്‍ക്ക് കോവിഡ് സുഖപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ ദിവസം 25,000 പേരില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും രോഗികളെ കണ്ടെത്താനായത്. കഴിഞ്ഞ ദിവസങ്ങളില്‍ നായിഫ് ഏരിയയില്‍ നിന്നും കോവിഡ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.