ദുബൈ: കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നത് നിയന്ത്രിക്കാന്‍ എമിറേറ്റ് വിടുന്നതില്‍ നിന്ന് ഷാര്‍ജ തൊഴിലാളികളെ വിലക്കി. കൂടാതെ മറ്റ് എമിറേറ്റുകളില്‍ നിന്നുള്ള പ്രവാസി തൊഴിലാളികളെ നഗരത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഷാര്‍ജയിലെ സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. ഇത് തൊഴിലാളികളുടെ വ്യക്തിഗത ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന്് എസ്ഇഡിഡി ചെയര്മാന് സുല്‍ത്താന്‍ അബ്ദുല്ല ബിന്‍ ഹദ്ദ അല്‍ സുവൈദി പറഞ്ഞു. ചട്ടം ലംഘിക്കുന്ന തൊഴിലാളികള്‍ക്ക് പിഴ ചുമത്തുമെന്ന് വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തീരുമാനം ഷാര്‍ജയും മറ്റ് എമിറേറ്റുകളും തമ്മിലുള്ള തൊഴിലാളികളുടെ നീക്കത്തെ നിയന്ത്രിക്കുന്നു. പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികളുടെ ഭാഗമാണിത്-അല്‍ സുവൈദി പറഞ്ഞു.
ക്ലീനിംഗ് തൊഴിലാളികളെയും ഭക്ഷ്യ വ്യവസായത്തിലും സ്വകാര്യ സുരക്ഷാ കമ്പനികളിലും ജോലി ചെയ്യുന്നവരെയും ഇതില്‍ നിന്നും ഒഴിവാക്കുന്നു. തീരുമാനം നടപ്പിലാക്കുന്നതിലും എല്ലാ കമ്പനികളും വകുപ്പുമായി സഹകരിക്കേണ്ടത് പ്രധാനമാണ്. വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിന് തൊഴിലാളി താമസസ്ഥലങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കും. എല്ലാവരും ഉയര്‍ന്ന ശുചിത്വം പാലിക്കണം, ഒരു തൊഴിലാളിക്ക് വൈറസ് ബാധയുണ്ടെന്ന് സംശയമുണ്ടെങ്കില്‍ ആശുപത്രി സന്ദര്ശിക്കണമെമന്നും നിര്‍ദേശിച്ചു. ഫെയ്സ് മാസ്കുകള്‍ ധരിക്കണമെന്നും പരസ്പരം രണ്ട് മീറ്റര്‍ സുരക്ഷിതമായ അകലം പാലിക്കണമെന്നും അല്‍ സുവൈദി തൊഴിലാളികളോട് ആവശ്യപ്പെട്ടു.