ഷാര്‍ജയില്‍ വാഹനങ്ങള്‍ക്ക് തീപിടിച്ചു

ദുബൈ: ഷാര്‍ജയിലെ ഒരു പള്ളിയുടെ കാര്‍ പാര്‍ക്കില്‍ രണ്ട് വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഷാര്‍ജയിലെ സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റിന്റെ ഓപ്പറേഷന്‍ റൂമില്‍ ഷാര്‍ജയിലെ അല്‍ ഖരാന്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു പള്ളിയുടെ കാര്‍ പാര്‍ക്കിലെ രണ്ട് വാഹനങ്ങള്‍ക്ക് തീപിടിച്ചതായി സന്ദേശം ലഭിച്ചു. മവേല സ്റ്റേഷനിലെ അഗ്‌നിശമന സേനാംഗങ്ങള്‍ ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് പാഞ്ഞു. ഇന്റര്‍നാഷണല്‍ പ്രൈവറ്റ് സ്‌കൂളിന് അടുത്താണ് സംഭവമുണ്ടായത്. രണ്ട് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്ന പാര്‍ക്കിന്റെ കുടയിലാണ് തീജ്വാലകള്‍ കണ്ടത്. രണ്ട് വാഹനങ്ങളിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ക്ക് 20 മിനിറ്റിനുള്ളില്‍ തീ നിയന്ത്രണവിധേയമാക്കാനും പള്ളിയിലേക്ക് വ്യാപിക്കുന്നത് തടയാനും കഴിഞ്ഞു. നേരത്തെ, ഷാര്‍ജയിലെ അല്‍ കാസിമിയ പ്രദേശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ഭാഗത്ത് തീപിടിച്ചിരുന്നു.
അല്‍ മിന, അല്‍ ഹമ്രിയ, സാംനാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ടീം അംഗങ്ങള്‍ കൃത്യസമയത്ത് സ്ഥലത്തെത്തി തീ അണച്ചു.