നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ സൗകര്യമൊരുക്കാന്‍ സിംടെക് പ്രോപര്‍ട്ടീസും

47

കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നതിന്റെ ഭാഗമായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ക്വാറന്റീന്‍ താമസ സൗകര്യമൊരുക്കുമെന്ന് സിംടെക് പ്രോപര്‍ടീസ്
എല്‍എല്‍പി കമ്പനി അറിയിച്ചു. പ്രവാസി കൂട്ടായ്മയില്‍ രൂപംകൊണ്ട സിംടെക് പ്രോപര്‍ടീസ് എല്‍എല്‍പിയുടെ കീഴില്‍ കൊച്ചിയിലെയും ബംഗളൂരുവിലെയും ഹോട്ടലുകളില്‍ ഇതിനായി സൗകര്യമൊരുക്കും. ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിലെയും ബംഗളൂരുവിലെയും ഹോട്ടലുകള്‍ക്ക് നിര്‍ദേശം നല്‍കിയതായി കമ്പനി സിഇഒ ജമാല്‍ ബൈത്താന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.