ദുബൈ: അബുദാബിയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഫാര്‍മസികള്‍ എന്നിവ എല്ലാ ദിവസവും അര്‍ദ്ധരാത്രി വരെ തുറന്നിരിക്കണമെന്ന് അബുദാബി സാമ്പത്തിക വികസന വകുപ്പ് പ്രഖ്യാപിച്ചു. കഴിയുമെങ്കില്‍ ഈ ഔലെറ്റുകള്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കണം.
നാഷണല്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുമായി ഏകോപിപ്പിച്ച്, സഹകരണ സംഘങ്ങള്‍, പലചരക്ക് കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷണ ചില്ലറ വില്‍പ്പന ശാലകള്‍ കുറഞ്ഞത് 12 മണി വരെ തുറക്കേണ്ടതാണെന്നും അ്ല്ലെങ്കില്‍ 24 മണിക്കൂര്‍ തുറക്കാന്‍ അനുമതിയുണ്ടെന്നും അബുദാബി ഡിഇഡി പ്രഖ്യാപിച്ചു. എന്നിരുന്നാലും, സാമൂഹിക വിദൂര പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കണം. സ്റ്റോറിനകത്തേക്ക് 30 ശതമാനം ആളുകളെ മാത്രം പ്രവേശിക്കാന്‍ പാടുള്ളൂ.