വിദേശികളെ ഒഴിപ്പിക്കാനായി ഫ്‌ളൈ ദുബൈ സര്‍വീസ് നടത്തി

168

ദുബൈ: 2020 മാര്‍ച്ച് 19 നും ഏപ്രില്‍ 8 നും ഇടയില്‍ യുഎഇയില്‍ നിന്ന് 2,800 യാത്രക്കാരുമായി ഫ്‌ളൈദുബൈ സര്‍വീസ് നടത്തി.
ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി, അതത് രാജ്യങ്ങളിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റികള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍ എന്നിവയുടെ അംഗീകാരത്തോടെ അഫ്ഗാനിസ്ഥാന്‍, ക്രൊയേഷ്യ, ഈജിപ്ത്, ഇറാന്‍, റഷ്യ, സുഡാന്‍, സൊമാലിലാന്‍ഡ്, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തി. ദുബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 2 ല്‍ നിന്ന് സര്‍വീസ് നടത്തുന്ന ഈ വിമാനങ്ങള്‍ യുഎഇയില്‍ നിന്ന് പുറത്തേക്ക് യാത്രക്കാരെ മാത്രമേ എത്തിച്ചിട്ടുള്ളൂ, അതേസമയം യുഎഇ പൗരന്മാരെ മടക്കയാത്രയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞു. എയര്‍ലൈന്‍ അതിന്റെ പാസഞ്ചര്‍ വിമാനത്തില്‍ അവശ്യവസ്തുക്കള്‍ രണ്ട് ദിശകളിലേക്കും കൊണ്ടുപോയി. അടുത്ത ആഴ്ച്ചയില്‍ കൂടുതല്‍ ആളുകളെ കൊണ്ടുപോകാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും യുഎഇ പൗരന്മാരെ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് അധികാരികളുമായി ഏകോപിപ്പിക്കുന്നത് തുടരുകയാണെന്നും ഫ്‌ളൈദുബൈ പറഞ്ഞു.
ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനും അവശ്യവസ്തുക്കള്‍ ആവശ്യമുള്ള സ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനും സാധ്യമാകുന്നിടത്തേക്ക് ആളുകളെ നാട്ടിലേക്ക് കൊണ്ടുപോകുന്നതില്‍ ശ്രദ്ധചെലുത്തുന്നു. ഓരോ രാജ്യത്തെയും പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടക്കയാത്ര നടത്താനുള്ള സര്‍ക്കാരുകളുടെ അഭ്യര്‍ത്ഥനകളെ പിന്തുണയ്ക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഫ്‌ളൈദുബൈ അധികൃതര്‍ വ്യക്തമാക്കി.
ഫ്‌ളൈദുബൈയുടെ എല്ലാ വിമാനങ്ങള്‍ക്കും സമഗ്രമായ ശുചീകരണ, അണുവിമുക്തമാക്കല്‍ പ്രക്രിയ നടത്തുന്നുണ്ടെന്നും എയര്‍ലൈന്‍ സ്ഥിരീകരിച്ചു.