യുഎഇയില്‍ 432 പേര്‍ക്ക് കൂടി കോവിഡ്-19- 1,000 പേര്‍ക്ക് രോഗം സുഖപ്പെട്ടു

    ദുബൈ: യുഎഇയില്‍ 432 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പുതുതായി 101 പേര്‍ക്ക് സുഖപ്പെട്ടതോടെ ആകെ രോഗം മാറിയവരുടെ എണ്ണം രാജ്യത്ത് 1,000 ആയി. ബുധനാഴ്ച 5 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ 33 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ രാജ്യത്തുടനീളം 14 ഡ്രൈവ് ത്രു സെന്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ സെന്ററുകള്‍ വഴി പ്രതിദിനം 7000 ലധികം ആളുകള്‍ പരിശോധന നടത്തുന്നുണ്ട്. ആസ്പത്രികളിലും മറ്റും ക്ലിനിക്കുകളിലുമായി 10,000 പരിശോധനകള്‍ പ്രതിദിനം നടത്താനാവും. ചികിത്സക്കായി പ്ലാസ്മ തെറാപ്പിയും നടപ്പാക്കുന്നുണ്ട്.