യുഎഇയില്‍ 387 പേര്‍ക്ക് കൂടി കൊറോണ, 2 മരണം; 92 പേര്‍ രോഗമുക്തരായി

91

അബുദാബി: യുഎഇയില്‍ 387 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. 2 പേര്‍ മരിച്ചു. 92 പേര്‍ക്ക് കൂടി ഇന്നലെ രോഗം സുഖപ്പെട്ടിട്ടുണ്ട്.
വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാന്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യം നിലനിര്‍ത്തുകയും മരണം ഇല്ലാതാക്കുകയും ചെയ്യുന്നതിന് മുഴുവന്‍ ആളുകളുടെയും സഹകരണം ആവശ്യമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നു.