യുഎഇയില്‍ എല്ലാ ട്യൂഷനുകളും നിരോധിച്ചു

ദുബൈ: കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ എല്ലാതരം ട്യൂഷനുകളും നിരോധിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനങ്ങള്‍, വസതികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന എല്ലാത്തരം പരിഹാര ട്യൂട്ടോറിംഗും വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നല്‍കുന്ന വിദൂര പഠനത്തെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. വിദ്യാര്‍ത്ഥികളുടെയും പൊതുജനങ്ങളുടെയും ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ കോവിഡ് -19 പ്രചരിപ്പിക്കുന്നതിനെതിരായ പ്രതിരോധ, മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് തീരുമാനം എടുത്തതെന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇ നേതൃത്വത്തില്‍ നിന്ന് വളരെയധികം പിന്തുണ ലഭിക്കുന്ന മുന്‍ഗണനയാണ് വിദ്യാഭ്യാസ മേഖലയെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു.