യുഎഇയില്‍ 283 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; ഒരു മരണം; 19 പേര്‍ക്ക് കൂടി സുഖപ്പെട്ടു

31

അബുദാബി: യുഎഇയില്‍ 283 പേര്‍ക്ക് കൂടി കൊറോണ രോഗം സ്ഥിരീകരിക്കപ്പെട്ടു. ഇന്നലെ കൊറോണ ബാധിതനായ ഒരാള്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി. ഇതോടെ, യുഎഇയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ഇതു വരെ 2,359 പേര്‍ക്കാണ് യുഎഇയില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. അതിനിടെ, 19 പേര്‍ക്ക് കൂടി ഇന്നലെ രോഗം സുഖപ്പെട്ടിട്ടുണ്ട്. വൈറസ് ബാധ കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാന്‍ ശക്തമായ നടപടികളാണ് അധികൃതര്‍ സ്വീകരിച്ചിട്ടുള്ളത്. ആരോഗ്യം നിലനിര്‍ത്തുകയും മരണം ഇല്ലാതാക്കുകയും ചെയ്യാന്‍ മുഴുവന്‍ ആളുകളുടെയും സഹകരണം ആവശ്യമാണെന്ന് അധികൃതര്‍ ആവര്‍ത്തിച്ചാവശ്യപ്പെടുന്നു.
സാമൂഹിക അകലം പാലിക്കുകയും ജാഗ്രത, ശുചുത്വം, അണുമുക്ത ലായനികളുടെ ഉപഭോഗം, മാസ്‌ക്കും കയ്യുറകളും ധരിക്കല്‍ തുടങ്ങിയവയെല്ലാം കൊറോണ വൈറസ് പരക്കുന്നത് തടയാനുള്ള ഉപാധികളാണ്. നിബന്ധനകള്‍ മറികടന്നുകൊണ്ട് വാണിജ്യസ്ഥാപനങ്ങളില്‍ കൂടുതല്‍പേര്‍ എത്തുന്നതില്‍നിന്നും പിന്തിരിയേണ്ടത് അനിവാര്യത യായി മാറിയിട്ടുണ്ട്. ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ വ്യാപകമാക്കുന്ന നടപടിക ള്‍ അധികൃതര്‍ ഇതിനകം തന്നെ കൈകൊണ്ടിട്ടുണ്ട്. കഴിഞ്ഞ പത്തുദിവസത്തിനകം 150 ശതമാനം സ്ഥാപനങ്ങളുടെ വര്‍ധനവ് വരുത്തിയാണ് യുഎഇയില്‍ അധികൃതര്‍ ഓണ്‍ലൈന്‍ വാണിജ്യത്തിന് കരുത്തു പകര്‍ന്നിട്ടുള്ളത്. നിരവധി ചെറുതും വലുതുമായ സ്ഥാപനങ്ങളും ഇടത്തരം കച്ചവടക്കാരെയുമെല്ലാം കൂട്ടിയിണക്കിക്കൊണ്ട് വിപുലമായ മൊബൈല്‍ ആപ് ഇതിനായി ക്രമീകരിച്ചിട്ടുണ്ട്. ഗ്രോസറികള്‍ ഉള്‍പ്പെടെ ഇതിനകത്ത് പങ്കാളികളാണെന്നത് പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി മാറുകയാണ്. എല്ലാ വാണിജ്യസ്ഥാപനങ്ങളും തങ്ങളുടെ ഓണ്‍ ലൈന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓര്‍ഡര്‍ ലഭിച്ചു താമസംവിനാ ഉപഭോക്താക്കള്‍ക്ക് വസ്തു ക്കള്‍ എത്തിച്ചുകൊടുക്കാന്‍ സൗകര്യം ചെയ്യണമെന്നും കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി അബുദാബി ഗാതാഗത വിഭാഗം ടാക്‌സികള്‍ വിട്ടുകൊടുത്തിട്ടുള്ളതാ യി അബുദാബി സംയോജിത ഗതാഗതവിഭാഗം നേരത്തെത്തന്നെ അറിയിച്ചിരുന്നു.