യുഎഇയില്‍ 277 പേര്‍ക്ക് കൂടി കൊറോണ; രോഗികള്‍ 2,076 ആയി ഉയര്‍ന്നു; സുഖപ്പെട്ടവര്‍ 167

അബുദാബി: യുഎഇയില്‍ ഇന്നലെ 277 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, കൊറോണ ബാധിതരുടെ എണ്ണം 2,076 ആയി ഉയര്‍ന്നു. ഇതുവരെ 167 പേര്‍ക്കാണ് രോഗം സുഖപ്പെട്ടതെന്നും ആരോഗ്യ മന്ത്രാലയം അറിയിപ്പില്‍ വ്യക്തമാക്കി.
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി കനത്ത നിര്‍ദേശങ്ങളാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. ദുബൈയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന നിര്‍ദേശം 24 മണിക്കൂറാക്കി ഉയര്‍ത്തിയതുള്‍പ്പെടെ കര്‍ശനമായ നിബന്ധനകളാണ് നടപ്പാക്കുന്നത്.