ദുബൈ: ഇത്തവണത്തെ റമദാന് കൊറോണ കാലത്ത് എന്നുള്ളതാണ് പ്രത്യേകത. ലോകത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ വേളയിലാണ് പരിശുദ്ധ റമദാന് ആഗതമായിരിക്കുന്നത്. വിശുദ്ധ മാസത്തെ ”നന്മയും കരുണയും” എന്ന് വിശേഷിപ്പിച്ച യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം യുഎഇയിലെ ജനങ്ങള്‍ക്ക് അനുഗ്രഹീതമായ റമദാന് ആശംസിച്ചു. ട്വിറ്ററിലാണ് ശൈഖ് മുഹമ്മദ് സന്ദേശം പങ്കുവെച്ചത്-”ഈ രാജ്യത്ത് നല്ല ആരോഗ്യം, ക്ഷേമം, സുരക്ഷ, സ്ഥിരത എന്നിവയുടെ അനുഗ്രഹത്തിനായി” പ്രാര്‍ത്ഥിക്കുന്നു.
രാജ്യത്ത് സുഖമാണെന്നും ഭാവി വാഗ്ദാനമാണെന്നും ദൈവം നമ്മുടെ ദയാലുവായ രാജ്യത്തെ സംരക്ഷിച്ചിട്ടുണ്ടെന്നും ഞങ്ങള്‍ നമ്മുടെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകളും ഉപവാസവും സല്‍കര്‍മ്മങ്ങളും അല്ലാഹു സ്വീകരിക്കട്ടെ-അദ്ദേഹം പറഞ്ഞു.