ദുബൈ: കോവിഡ് -19 വ്യാപിച്ചതിന് ശേഷം 127 കര-വ്യോമ മാര്‍ഗങ്ങളിലൂടെ 22,900 വിദേശികളെ തിരിച്ചയച്ചതായി യുഎഇ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചു. 27 രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി നടക്കുന്നുണ്ട്. യുഎഇ സ്വകാര്യമേഖലയില്‍ ജോലി ചെയ്യുന്ന ചെയ്യുന്ന വിദേശികളെ അതാത് രാജ്യങ്ങള്‍ തിരികെ കൊണ്ടുപോകാന്‍ വിസമ്മതിക്കുന്ന രാജ്യങ്ങളുമായുള്ള സഹകരണവും തൊഴില്‍ ബന്ധവും പുന:പരിശോധിക്കുമെന്ന്് മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
നിലവില്‍ 5,185 വിദേശ പൗരന്മാരെ യുഎഇയുടെ ദേശീയ വിമാനക്കമ്പനികളില്‍ തിരിച്ചയച്ചതായി മന്ത്രാലയം അറിയിച്ചു. യുഎഇയുടെ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന പ്രോഗ്രാമുമായി സഹകരിക്കുന്ന രാജ്യങ്ങളില്‍ കാനഡ, യുഎസ്, കൊളംബിയ, യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, അള്‍ജീരിയ, ബോസ്നിയ ഹെര്‍സഗോവിന, ഉക്രെയ്ന്, സുഡാന്, അഫ്ഗാനിസ്ഥാന്, റഷ്യ, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ ഉള്‍പ്പെടുന്നു. പാകിസ്ഥാന് കഴിഞ്ഞ ദിവസം തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിരുന്നു. നിരവധി പ്രവാസികള്‍ ആവശ്യപ്പെട്ടിട്ടും ഇന്ത്യ മാത്രമാണ് ഇക്കാര്യത്തില്‍ മുഖം തിരിച്ചു നില്‍ക്കുന്നത്.