ദുബൈ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി പുറത്തിറങ്ങുന്ന എല്ലാവരും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ഒരാള്‍ക്ക് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലെങ്കില്‍ പോലും മാസ്‌കുകള്‍ ഉപയോഗിക്കാന്‍ യുഎഇ ആരോഗ്യ മേഖലയുടെ വക്താവ് ഡോ. ഫരീദ അല്‍ ഹൊസാനി ശുപാര്‍ശ ചെയ്തിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നത് ചുമ പോലുള്ള ശ്വാസകോശ ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് എല്ലാ പഠനങ്ങളും ശുപാര്‍ശകളും വ്യക്തമാക്കുന്നത് ശ്വാസകോശ ലക്ഷണങ്ങളൊന്നുമില്ലാതെ പോലും മാസ്‌ക് ധരിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു-അവര്‍ ശനിയാഴ്ച പറഞ്ഞു. പുതിയ 241 കേസുകള്‍ രാജ്യത്ത് പ്രഖ്യാപിച്ചതിനാല്‍ ശുപാര്‍ശ ശക്തമാക്കിയിരിക്കുകയാണ്.