വാഹനങ്ങളില്‍ അണുമുക്ത ലായനി സൂക്ഷിക്കുന്നതില്‍ ജാഗ്രത വേണം: പൊലീസ്

38

അബുദാബി: വാഹനങ്ങളില്‍ അണു മുക്ത ലായനി സൂക്ഷിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. അണു മുക്ത ലായനിയില്‍ ആല്‍കഹോള്‍ അടങ്ങിയിട്ടുള്ളതനാല്‍ ചൂടു കാലാവസ്ഥയില്‍ അപകടങ്ങള്‍ ഉണ്ടായേക്കാന്‍ സാധ്യത കൂടുതലാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. അടച്ചിട്ട വാഹനങ്ങളില്‍ ഇത്തരം ലായനികള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. അന്തരീക്ഷ താപനില ഉയരുന്നതിനനുസരിച്ച് അപകട സാധ്യതയും വര്‍ധിക്കുകയാണ്. രാജ്യത്ത് ഉഷ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് പൊതുജനങ്ങള്‍ക്ക് അണു ലായനിയുടെ കാര്യത്തിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.