അബുദാബി: യുഎഇയിലെ വിവിധ വാണിജ്യ സ്ഥാപനങ്ങളില്‍ അമിത വില ഈടാക്കുന്നതോ, ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ വില്‍പന നടത്തുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ പരാതിപ്പെടാവുന്നതാണ്. വിവിധ എമിറേറ്റുകളിലെ സാമ്പത്തിക കാര്യാലയ അധികൃതര്‍ക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കേണ്ടത്. പരാതി ലഭിച്ചാല്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചു പൂട്ടല്‍ ഉള്‍പ്പെടെ ശക്തമായ നടപടികളാണ് വിവിധ എമിറേറ്റുകളില്‍ സ്വീകരിച്ചത്.
അമിത വില ഈടാക്കുന്നതോ, ഗുണനിലവാരമില്ലാത്ത വസ്തുക്കള്‍ വില്‍പന നടത്തുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ പരാതിപ്പെടാവുന്ന നമ്പറുകള്‍ ഇവയാണ്: അബുദാബി -600 522225. ദുബൈ: 600 54 5555. ഷാര്‍ജ: 800 8 0000. അജ്മാന്‍: 800 70. റാസല്‍ഖൈമ: 800 7333. ഉമ്മുല്‍ഖുവൈന്‍: 056 730 4566.