കുവൈത്തില്‍ എല്ലാ തരം വിസകളുടെയും കാലാവധി മെയ് 31 വരെ നീട്ടി

കുവൈത്ത് സിറ്റി: കുവൈത്തില്‍ അവസാന തീയതി കഴിഞ്ഞ എല്ലാ വിസകളുടെയും കാലാവധി മെയ് 31വരെ നീട്ടി. സന്ദര്‍ശക വിസയിലെത്തിയവര്‍ ഉള്‍പ്പെടെ നിലവില്‍ കുവൈത്തിലുള്ള വിസാ കാലയളവ് കഴിഞ്ഞ എല്ലാവര്‍ക്കും പ്രത്യേക അപേക്ഷ നല്‍കാതെ സ്വാഭാവികമായി ആനുകൂല്യം ലഭിക്കും. സന്ദര്‍ശക വിസയിലെത്തി കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തി വെച്ചതിനാല്‍ കുവൈത്തില്‍ കുടുങ്ങിപ്പോയവര്‍ക്കും വിസാ കാലാവധി കഴിഞ്ഞ നിരവധി തൊഴിലാളികള്‍ക്കും ആശ്വാസം നല്‍കുന്നതാണ് ഈ പുതിയ ഉത്തരവ്. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.