ദുബൈ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിഷു ആഘോഷം സംഘടിതമായി ഇല്ലെങ്കിലും മലയാളികള്‍ക്ക് ഈ ആചാരം കൊണ്ടാടാതിരിക്കാനാവില്ല. അതുകൊണ്ടു തന്നെ, വിഷു സദ്യക്കുള്ള വിഭവങ്ങള്‍ രാജ്യമെങ്ങുമുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ സജ്ജമാണ്. കേരളത്തില്‍ നിന്നും പ്രത്യേകമായി എത്തിച്ച ഫ്രഷ് പഴങ്ങളും പച്ചക്കറികളും വാഴയിലയും തയാര്‍. വിഷുക്കണിക്കുള്ള വിഭവങ്ങളും ലഭ്യമാണ്. സ്പെഷ്യല്‍ സദ്യക്കായുള്ള 22 വിഭവങ്ങള്‍ 24.50 ദിര്‍ഹമിനാണ് വില്‍ക്കുന്നത്. സാമ്പാര്‍, അവിയല്‍, പായസം തുടങ്ങിയ ഇനങ്ങളും ഇഷ്ടാനുസരണം ലഭിക്കുന്നു.