വ്യാജ ലിങ്കുകളില്‍ വഞ്ചിതരാവരുത്: അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്

50

അബുദാബി: വ്യാജ ലിങ്കുകളിലൂടെ പണം തട്ടുന്ന സംഘത്തെ കരുതിയിരിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍ മീഡിയയിലൂടെയും ഇമെയിലിലൂടെയും ലഭിക്കുന്ന ലിങ്കുകള്‍ പലതും വ്യാജമാണെന്നും അവയില്‍ വഞ്ചിതരാവുകയോ മറ്റുള്ളവരുമായി പങ്കിടുകയോ ചെയ്യരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
സമ്മാനങ്ങള്‍ നേടുന്നതിനോ ജോലി നേടുന്നതിനോ കാര്‍ഡുകള്‍ നേടുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ചു നല്‍കാന്‍ പാടുള്ളതല്ല. ടെലികമ്യൂണികേഷന്‍ കമ്പനികള്‍, തൊഴില്‍ കമ്പനികള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍, ദേശീയ സ്ഥാപനങ്ങള്‍ മുതലായവയുടെ പേരിലുമെല്ലാമായി വരുന്ന വ്യാജ ലിങ്കുകളില്‍ വഞ്ചിതരാവരുത്. കൂടാതെ, കൊറോണ വൈറസിന്റെ പേരില്‍ യാത്രാ റിസര്‍വേഷനുകള്‍ റദ്ദാക്കുന്നതിന് എയര്‍ലൈന്‍ സൈറ്റുകളിലേക്കുള്ള വ്യാജ ലിങ്കുകളുമുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം തട്ടിപ്പുകാരെ കുറിച്ച് 800 2626 എന്ന നമ്പറിലേക്ക് പരാതി നല്‍കേണ്ടതാണ്.