അല്വര്സാന് ഐസൊലേഷന്‍ സെന്ററില്‍ യാത്രയയപ്പ് ഒരുക്കി
ദുബൈ: കോവിഡ് 19 ടെസ്റ്റ് ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് അല്‍വര്‍സാനിലെ ഐസൊലേഷന്‍ സെന്ററില്‍ നിന്നും 155 പേര് താമസയിടങ്ങളിലേക്ക് മടങ്ങി. ഊഷ്മളമായാണ് ഇവരെ യാത്രയാക്കിയത്. ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍, പൊയില്‍ അബ്ദുല്ല, മുസ്തഫ ഖവാനീജ് എന്നിവരുടെയും, ദുബൈ കെഎംസിസി ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ട്രഷറര്‍ പി.കെ ഇസ്മായില്‍, വൈസ് പ്രസിഡന്റ് റഈസ് തലശ്ശേരി, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീല്‍, മുന്‍ പ്രസിഡന്റ് അന്‍വര്‍ നഹ, ഐസൊലേഷന്‍ സെന്റര്‍ കോ ഓര്‍ഡിനേറ്റര്‍ ഫൈസല്‍ യു.കെ തുടങ്ങിയവരുടെയും നേതൃത്വത്തിലായിരുന്നു യാത്രയാക്കിയത്. ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും വളണ്ടിയര്‍മാരും സന്നിഹിതരായിരുന്നു.