കോവിഡ് ഭേദമായവരുടെ എണ്ണം 1മില്യൺ കടന്നു

10

ലോകത്ത് കോവിഡ് വൈറസ് ബാധ ഭേദമായവരുടെ എണ്ണം 1 മില്യൺ കടന്നു. നിലവിൽ 1, 000, 351 പേർക്കാണ് രോഗമുക്തി നേടിയിട്ടുള്ളത്. അതേ സമയം 3, 220, 229 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1, 991, 655 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 59, 811 രോഗികളുടെ അവസ്ഥ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഇതുവരെ  228, 223 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടിരിക്കുന്നത്.

അമേരിക്കയിൽ 147, 411, സ്പെയിനിൽ 132, 929, ജർമനിയിൽ 120, 000, ഇറ്റലിയിൽ 71, 252, ഫ്രാൻസിൽ 48, 228 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. കോവിഡ് ബാധ ആദ്യമായി സ്ഥിരീകരിച്ച ചൈനയിൽ 77, 610 പേരാണ് രോഗമുക്തി നേടിയത്.