‘സമൂഹത്തെ ഭിന്നിപ്പിക്കരുത്’

ദുബൈ: സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രവണതകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ദുബൈ ആസ്ഥാനമായ ഇന്ത്യന്‍ സംവിധായികയും നിര്‍മാതാവുമായ സെനോഫര്‍ ഫാത്തിമ. ഇതുസംബന്ധിച്ച് അവര്‍ പുതിയ വീഡിയോ പുറത്തിറക്കി. കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. സമൂഹ മാധ്യങ്ങളിലൂടെയുള്ള പ്രകോപനങ്ങള്‍ ആപത്കരമാണ്. പകരം, ഈ മഹാമാരിക്കെതിരെ പോരാടാന്‍ ഒത്തുചേരുകയാണ് കരണീയം. ഏത് മതമായാലും ആത്മീയ വിശ്വാസങ്ങളില്‍ ഉറച്ചു നില്‍ക്കണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഈ സന്ദേശം സൂചിപ്പിച്ചുള്ള വീഡിയോ ടിക് ടോക് അടക്കം സമൂഹ മാധ്യമങ്ങളില്‍ അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.