ദുബൈ: കൊറോണക്കാലത്ത് വീട്ടിലിരുന്നുള്ള സര്‍ഗാത്മക പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ സംവിധായികയും നിര്‍മാതാവുമായ സെനോഫര്‍ ഫാത്തിമയുടെ നേതൃത്വത്തിലുള്ള സെന്‍ ഫിലിം പ്രൊഡക്ഷന്‍സ് ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കും. ഒരു മിനിറ്റില്‍ താഴെയുള്ള ഒരു ക്രിയേറ്റീവ് ടിക് ടോക് വീഡിയോ സൃഷ്ടിക്കുകയാണ് വേണ്ടത്. സമ്പര്‍ക്ക നിരോധ കാലത്ത് എങ്ങനെ പോസിറ്റീവായി തുടരുമെന്ന് കാണിക്കാനാണിത്. ടിക് ടോക്കിലും ഇന്‍സ്റ്റഗ്രാമിലും @zenofar_fathima, @youthvlogawards_dxb എന്നിവയില്‍ ടാഗ് ചെയ്താല്‍ മതി. ഓരോ രണ്ടാഴ്ച കൂടുമ്പോഴും വിജയികളെ തെരഞ്ഞെടുക്കും. 1000 ദിര്‍ഹം കാഷ് പ്രൈസ് ലഭിക്കുകയും ചെയ്യും. കൊറോണക്കാലത്തെ പ്രയാസകരമായ സമയങ്ങളില്‍ സന്തോഷകരമായ മാനസികാവസ്ഥക്കുള്ള അവബോധം വ്യാപിപ്പിക്കുകയാണ് ഉദ്ദേശ്യമെന്ന് സെനോഫര്‍ വ്യക്തമാക്കി. ഈ മാസം Z’s Q10 എന്ന് വിളിക്കുന്ന ഒരു ടോക് ഷോയും സെനോഫര്‍ അവതരിപ്പിക്കും.