അട്ടപ്പാടിയിലെ യുവാവിന്റെ മരണ കാരണം കോവിഡല്ല

13

പാലക്കാട്: അട്ടപ്പാടിയില്‍ കോവിഡ് 19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഷോളയൂര്‍ വരകംപതി കാര്‍ത്തിക് (23) മരിച്ചത് കോവിഡ് മൂലമല്ലെന്ന് ഡി. എം.ഒ കെ.പി റീത്ത അറിയിച്ചു. അദ്ദേഹത്തിന്റെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവായിരുന്നു. കഴിഞ്ഞമാസം കോയമ്പത്തൂരിലുള്ള ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം ഏപ്രില്‍ 29 മുതല്‍ വീട്ടില്‍ കോവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു യുവാവ്. ഈ മാസം ആറിന് വയറുവേദനയെ തുടര്‍ന്ന് കോട്ടത്തറ ഗവ െ്രെടബല്‍ ആസ്പത്രിയില്‍ എത്തുകയും തുടര്‍ന്ന് ഏഴിന് പെരിന്തല്‍മണ്ണ ഇ.എം.എസ്. സഹകരണ ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇവിടെ നിന്നും രോഗം മൂര്‍ചിച്ഛതോടെ മഞ്ചേരി മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ നാലിനാണ് മരിച്ചത്. എലിപ്പനി പരിശോധനാ ഫലം രണ്ട് ദിവസത്തിനകം ലഭിക്കും. നേരത്തെ കോവിഡ് മൂലമാണ് യുവാവ് മരിച്ചതെന്ന പ്രചരണം അട്ടപ്പാടിയില്‍ ആശങ്കക്കിടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് റൂട്ട് മാപ്പ് തയ്യാറെടുക്കുന്നതിനിടെയാണ്മരണം കോവിഡ് മൂലമല്ലെന്ന് സ്ഥീരികരിച്ചത്.