‘ആര്‍ജ്ജവം 2020’ ഭക്ഷ്യസുരക്ഷക്ക് കരുത്ത് പകരും: ഹൈദരലി തങ്ങള്‍

68

കോഴിക്കോട്: കാര്‍ഷിക മേഖലയിലെ തകര്‍ച്ച ലഘൂകരിക്കുന്നതിനും ഭക്ഷ്യസുരക്ഷയ്ക്ക് ആക്കംകൂട്ടുന്നതിനുമായി സ്വതന്ത്ര കര്‍ഷകസംഘം സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘ആര്‍ജ്ജവം 2020’ എല്ലാവരും ഏറ്റെടുക്കണമെന്നും വന്‍വിജയമാക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്ഥാവനയില്‍പറഞ്ഞു.
പരിസ്ഥിതി ദിന(ജൂണ്‍5) പരിപാടികളും ചേര്‍ത്ത് മെയ് 15മുതല്‍ ജൂണ്‍ 15വരെയുള്ള കാമ്പയിന്‍ കാലത്ത് ഒരുലക്ഷംകേന്ദ്രങ്ങളില്‍ കൃഷി അധികമായി തുടങ്ങാനാണ് തീരുമാനം. മുസ്‌ലിംലീഗ് പഞ്ചായത്ത്, ശാഖ കമ്മിറ്റികള്‍ ഇതു ഏറ്റെടുക്കണം. പരമാവധി പ്രവര്‍ത്തകര്‍ സ്വന്തം സ്ഥലങ്ങളില്‍ കാലാവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും ഇണങ്ങുന്ന കൃഷി ഇറക്കാനും ഫലവൃക്ഷങ്ങള്‍ നടാനും തയാറാകണമെന്ന് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.