ഇത് ചരിത്ര നിമിഷം: കാസര്‍കോട് കോവിഡ് മുക്തം

30
കാസര്‍കോട് ജില്ലയിലെ അവസാനത്തെ കോവിഡ് രോഗി ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയ്ക്ക് ഇത് ചരിത്ര നിമിഷം. ജില്ലയില്‍ കോവിഡ്19 പിടിപ്പെട്ട് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയുടെ ഫലവും നെഗറ്റീവായി. കാസര്‍കോട് ഉക്കിനടുക്ക ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചെങ്കള സ്വദേശിയാണ് ഇന്നലെ ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
178 പേര്‍ക്കാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത് .178 രോഗികളും കോവിഡ് മുക്തരായ അപൂര്‍വ നേട്ടമാണ് ജില്ല കൈവരിച്ചിരിക്കുന്നത്. കാസര്‍കോടിനെ സംബന്ധിച്ചെടുത്തോളം ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്.കോവിഡ് 19 സ്ഥിരീകരിച്ചത് മുതല്‍ കാസര്‍കോട് ജില്ലചര്‍ച്ചകളിലും വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗം സ്ഥിരീകരിച്ചത്കാസര്‍കോട് ജില്ലയിലായിരുന്നു .ആരോഗ്യ രംഗത്തെ ജില്ലയുടെ പിന്നോക്കാ വസ്ഥ കോവിഡിനെ പ്രതിരോധിക്കുന്നതിലും രോഗികളെ ചികിത്സിക്കുന്നതിനും തടസ്സമാകുമെന്നചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തന്നെ എല്ലാവരും ഒറ്റക്കെട്ടായി നിന്ന്പ്രവര്‍ത്തിച്ചപ്പോള്‍ രാജ്യത്തിന് തന്നെ മാതൃകയാവുന്ന രീതിയിലുള്ള നേട്ടം കാസര്‍കോടിന്‌കൈവരിക്കാന്‍ കഴിഞ്ഞു. 178 രോഗികളില്‍ ഭൂരിഭാഗം പേരെയുംചികിത്സിച്ചത് കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രിയി ലായിരുന്നു.