ഉറവിടം കണ്ടെത്താനാവാതെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയര്‍ന്നതോടെ സംസ്ഥാനത്ത് ഗുരുതര സാഹചര്യമെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം മരിച്ച കണ്ണൂര്‍ ധര്‍മടം സ്വദേശിനിയുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതോടെ മരിച്ച നാല് പേരുടെയും രോഗപകര്‍ച്ചയില്‍ ദുരൂഹത തുടരുകയാണ്. ഇതിനു പുറമെ സംസ്ഥാനത്ത് നാല്പതോളം പേര്‍ക്ക് ഇത്തരത്തില്‍ രോഗം പിടിപെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പലയിടത്തും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ് ഉറവിടം കണ്ടെത്താനാവാതെ രോഗം പിടിപെടുന്നത്. കണ്ണൂരില്‍ എട്ട് കേസുകളും പാലക്കാട് പത്തോളം കേസുകളും കോട്ടയത്ത് ആറു കേസുകളുമാണ് ഇത്തരത്തിലുള്ളത്. ഇത് സാമൂഹ്യവ്യാപന സാധ്യതയാണോ എന്ന് കണ്ടെത്താനുള്ള തീവ്രപരിശോധനയിലാണ് ആരോഗ്യ വകുപ്പ്. നേരത്തെ നടത്തിയ റാപ്പിഡ് പരിശോധനയില്‍ ഇതിനുള്ള സാധ്യതയില്ലെന്ന് കണ്ടെത്തിയിരുന്നു.എങ്കിലും പലയിടത്തും കോവിഡ് സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്താനാവാത്ത സാഹചര്യത്തില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്.
കണ്ണൂരില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച രണ്ടു റിമാന്റ് പ്രതികളുടെയും ചക്കവീണ് പരിക്കേറ്റ് കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് എത്തിയ കാസര്‍കോട് ജില്ലയിലെ യുവാവിന്റെയും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് ജോലിക്ക് പോകുമ്പോള്‍ ബൈക്ക് അപകടത്തില്‍പെട്ട മാഹി സ്വദേശിയുടെയും രോഗത്തിന്റെ ഉടവിടം കണ്ടെത്താനായില്ല.ഇതിനു പുറമെ അയ്യങ്കുന്ന് പഞ്ചായത്തിലെ ആദിവാസിയുവതിക്കും രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമല്ല. ഇതിനുപുറമെ കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും ഇടുക്കിയിലെ വണ്ടര്പേട്ടയിലെ വിദ്യാര്‍ത്ഥികള്‍ക്കും പാലക്കാട് വിളയൂരിലെ വിദ്യാര്‍ത്ഥികള്‍ക്കും രോഗം പിടിപെട്ടത് എവിടെ നിന്നെന്ന് വ്യക്തമല്ല.