കണ്ണൂരില്‍ പുതിയ രോഗികളില്ല നിരീക്ഷണത്തില്‍ 1773 പേര്‍

10

കണ്ണൂര്‍: കോവിഡ് സംശയത്തില്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 1773 പേര്‍. ഇവരില്‍ 39 പേര്‍ ആസ്പത്രിയിലും 1734 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ 28 പേരും കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നാല് പേരും തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍ രണ്ട് പേരും ജില്ലാസ്പത്രിയില്‍ അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.
ഇതുവരെ 4465 സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 4451 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്. ഇതില്‍ 4209 എണ്ണം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 135 എണ്ണമാണ്.