കരിപ്പൂര്‍ സജ്ജം, ആദ്യ വിമാനം രാത്രി പത്തരക്ക്‌

31

കോവിഡ് 19 ആശങ്കക്കിടയില്‍ വിദേശത്ത് നിന്ന് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഏറെ പ്രതിഷേധങ്ങള്‍ ക്കും ചര്‍ച്ചകള്‍ക്കു മൊടുവിലാണ് ഇന്നു മുതല്‍ തിരിച്ചു വരവിന് വാതില്‍ തുറന്നത്.200 ഓളം പേരാണ് ഇന്ന് കരിപ്പൂരില്‍ എത്തുന്നത്. ദുബായില്‍ നിന്നാണ് ഇത്.നേരത്തെ സൗദിയില്‍ നിന്നും 200 പേര്‍ അടക്കം 400 പേര്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ റിയാദില്‍ നിന്നുള്ള ഇവരുടെ വരവ് അന്തിമമായിട്ടില്ല. രാത്രി 10.30 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിലാണ് യാത്രക്കാര്‍ എത്തുന്നത്.കോവിസ് 19 ന്റെ അടിസ്ഥാനത്തില്‍ സ്വീകരി ക്കേണ്ട അടിയന്തര നടപടികള്‍ പ്രകാരമാണ് കരിപ്പൂരില്‍ തയ്യാറെ ടുപ്പുകള്‍ നടത്തിയി രിക്കുന്നത്.മലപ്പുറം കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ളവരാണ് മടങ്ങിവരാനായി നോര്‍ക്ക റൂട്ട്‌സില്‍ രജിസ്ടര്‍ ചെയ്തവ രില്‍ കൂടുതല്‍. ഇവരില്‍ കൂടുതലും കരിപ്പൂര്‍ വിമാന ത്താവളത്തിലേക്കാണ് എത്തുന്നത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ മുന്ന് ദിവസങ്ങളിലായി നാല് സര്‍വീസുകളാണ് കോഴിക്കോട്ടേക്ക് നടക്കുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ വിമാനത്താവളത്തില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര ആരോഗ്യ വകുപ്പിന്റെ രണ്ട് യൂനിറ്റുകള്‍ക്ക് പുറമെ സംസ്ഥാന ആരോഗ്യ വകുപ്പ് 8 യൂണിറ്റ് ഡോക്ടര്‍മാരേയും ആരോഗ്യപ്രവര്‍ത്തകരെയും പുറമെ സന്നദ്ധപ്രവര്‍ത്ത കരെയും വിമാനത്താവളത്തില്‍ നിയമിക്കും.മുഴുവന്‍ യാത്രക്കാ രെയും പരിശോധിച്ച ശേഷമാണ് പുറത്തേക്ക് വിടുക. വിമാന ത്താവളത്തിലും പുറത്തും പ്രത്യേക പോലീസ് ഔട്ട് പോസ്റ്റുകളും ആംബുലന്‍സ് സര്‍വീസും ഏര്‍പ്പെടുത്തും. ഇവരെ അതാത് ജില്ലാ ഭരണ കൂടംഒരുക്കിയഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റെയിന്‍ കേന്ദ്രത്തിലേക്ക് മാറ്റും. തിരിച്ചെത്തുന്ന പ്രവാസികളെ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കി പുറത്തെത്തിക്കാനും സൗകര്യമൊരുക്കുന്നുണ്ട്. ഇതിനായി എമിഗ്രേഷന്‍ കസ്റ്റംസ് കൗണ്ടറുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. പ്രവാസികളെസ്വീകരിക്കുന്നതിന് ആവശ്യമായ മുഴുവന്‍ ഒരുക്കങ്ങളും കരിപ്പൂരില്‍ സജ്ജമാക്കിയിട്ടുണ്ടന്ന്കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍ പി.കെ.കുഞാലി ക്കുട്ടി എം.പി പറഞ്ഞു.അതേ സമയം മലപ്പുറം ജില്ലയിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ മലപ്പുറം ജില്ല സജ്ജമായതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവ ളത്തില്‍ എത്തുന്നവരെ സ്വീകരിക്കാനും ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കാ നുമുള്ള സംവിധാനങ്ങളെല്ലാം സജ്ജമാക്കി യിട്ടുണ്ട്.ആരോഗ്യ ജാഗ്രതയും യാത്രക്കാരുടെ സാമൂഹ്യ അകലവും ഉറപ്പാക്കി യുള്ള ക്രമീകരണങ്ങളാണ് വിമാനത്തിലും വിമാനത്താ വളത്തി ലുമുണ്ടാവുക. യാത്രക്കാര്‍ പുറത്തിറ ങ്ങുന്നതോടെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ള വരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളി ലേക്ക് കൊണ്ടുപോകും.
മറ്റുള്ളവര്‍ക്ക് പ്രത്യേക നിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കും. പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയുടെ നേതൃത്വത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെ ഒരുക്കങ്ങള്‍ വിലയിരുത്തി. കോറന്റൈന് വേണ്ടി റിസര്‍ വാക്കി വെച്ച കരിപ്പൂര്‍ ഹജ്ജ് ഹൗസും സന്ദര്‍ശിച്ചു.
ഇ ടി.മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ ടി.വി. ഇബ്രാഹീം,പി.അബ്ദുല്‍ ഹമീദ് എന്നിവരുംകൂടെയുണ്ടായിരുന്നു. ജില്ലാ കലക്ടര്‍,എയര്‍പ്പോര്‍ട്ട് ഡയറക്ടര്‍ എന്നിവരുമായി ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടറുടെ അധ്യക്ഷത യില്‍ പോലീസ്, ആരോഗ്യ വകുപ്പ് ,മോട്ടോര്‍ വാഹന വകുപ്പ് ഉള്‍പ്പെടെ വിവിധ വകുപ്പുകളു ടേയും ഏജന്‍സികളു ടേയും സംയുക്ത യോഗവും നടന്നു