
റമസാന്‍ രാപ്പകലുകളില്‍ ആര്‍ജിച്ചെടുത്ത ആത്മീയ ചൈതന്യം മുന്നോട്ടുള്ള പ്രയാണത്തിന്റെ ഉള്ക്കരുത്തായി മാറണമെന്നും പ്രതിസന്ധികളേയും പരീക്ഷണങ്ങളേയും അതിജീവിക്കാന്‍ ജീവിത ക്രമത്തെ സമ്പൂര്‍ണമായും സ്രഷ്ടാവിന്റെ മാര്‍ഗത്തിലുള്ള സമര്‍പ്പണമാക്കി മാറ്റണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നേതാക്കളായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പി.കെ.പി അബ്ദുസ്സലാം മുസ്ലിയാര്, എം.ടി. അബ്ദുല്ല മുസ്ലിയാര് എന്നിവര്‍ ഈദുല്‍ ഫിതര് സന്ദേശത്തില്‍ പറഞ്ഞു. ലോക ജനതയുടെ മോചനത്തിനായി പ്രാര്‍ഥനയ്ക്ക് പ്രതിഫലമേറിയ ഈ ദിനത്തില്‍ മനമുരുകി പ്രാര്‍ഥിക്കണമെന്നും സമസ്ത നേതാക്കള്‍ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. കരുതലിന്റേതാവാണം ഈ ചെറിയ പെരുന്നാള്‍. കോവിഡ് കാലത്ത് അമിതാഹ്ലാദം പാടില്ലെന്നും നേതാക്കള്‍ പറഞ്ഞു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലിയും വിശ്വാസികള്‍ക്ക് സമാധാന പൂര്‍ണമായ ഈദ് നേര്‍ന്നു. കോവിഡ് കാലത്ത് പ്രാര്ത്ഥനകളിലുടെയായിരിക്കണം ആഘോഷമെന്ന് അദ്ദേഹം പറഞ്ഞു. വ്രതനാളുകളില്‍ നേടിയെടുത്ത വിശ്വാസവിശുദ്ധിയും സഹജീവിസ്നേഹവും കോവിഡ് മൂലം പ്രയാസപ്പെടുന്ന കുടുംബങ്ങളെ സഹായിക്കാന്‍ ഉപയോഗപ്പെടുത്തണമെന്നു കെ എന്‍ എം പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനിയും ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനിയും ഈദ് സന്ദേശത്തില്‍ പറഞ്ഞു. ലോകം കടുത്ത പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോഴും സ്രഷ്ടാവിന്റെ കല്പന ശിരസാവഹിച്ച് ഒരു മാസക്കാലം റമസാന്‍ വ്രതമെടുത്ത് ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന വിശ്വാസി സമൂഹത്തിന് കെഎന്‍എം സംസ്ഥാന പ്രസിഡണ്ട് ഡോ.ഇകെ അഹ്മദ്കുട്ടി, ജനറല്‍ സെക്രട്ടറി സിപി ഉമര്‍ സുല്ലമി, ഐഎസ്എം സംസ്ഥാന പ്രസിഡണ്ട് ഡോ.ഫുക്കാറലി, ജനറല്‍ സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത് ഈദാശംസകള്‍ നേര്‍ന്നു. റമസാനിലൂടെ നേടിയെടുത്ത ആത്മീയ വിശുദ്ധി നിലനിര്‍ത്തിക്കൊണ്ട് പുതിയ കാലത്തിന്റെ വെല്ലുവിളികളെ സഹനപൂര്‍വം നേരിടുന്നതിന് വിശ്വാസികള്‍ മുന്നോട്ടുവരണമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്്ലിയാര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.
പങ്ക്വെക്കലിന്റെയും കരുതലിന്റെയും ജീവിതക്രമങ്ങളെ ശക്തിപ്പെടുത്താന്‍ ഈദുല്‍ഫിത്വര്‍ പ്രചോദനമാകണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് സംസ്ഥാന പ്രസിഡണ്ട് പിഎന്‍ അബ്ദുല്ലത്തീഫ് മദനി, ജന.സെക്രട്ടറി ടികെ അഷ്റഫ് എന്നിവര്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.ഒരു മാസക്കാലമായി വ്രതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ ചൈതന്യം കാത്ത് സൂക്ഷിക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഈദ് സന്ദേശത്തില്‍ അറിയിച്ചു.ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ കഴിയുന്ന ഈ സന്ദര്‍ഭത്തില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്ന്നുനല്കി കടന്നു വന്നിരിക്കുന്ന ഈദുല്‍ ഫിത്റിന്റെ സന്ദേശം ഓരോ വിശ്വാസിയിലും പ്രതിഫലിക്കേണ്ടതുണ്ടെന്ന് വിസ്ഡം സ്റ്റുഡന്റ്സ് പ്രസിഡണ്ട് അര്‍ഷദ് അല്‍ഹികമി പറഞ്ഞു.അനീതികള്‍ക്കെതിരെ പൊരുതാനും പ്രയാസമനുഭവിക്കുന്നവരെ പരിഗണിക്കാനും പ്രതിസന്ധികളില്‍ പ്രതീക്ഷയോടെ മുന്നോട്ട് പോകാനുമാണ് ഈദുല്‍ ഫിത്റ് ആഹ്വാനം ചെയ്യുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഈദ് സന്ദേശത്തില്‍ പറഞ്ഞു. മനുഷ്യന്റെ എല്ലാ കഴിവുകളും സൃഷ്ടാവായ അല്ലാഹു വിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണെന്ന ഖുര്‍ആനിന്റെ അധ്യാപനം അനുഭവിച്ച് അറിഞ്ഞ് കൊണ്ടാണ് ഈ െപരുന്നാള്‍ നമുക്ക് സമാഗതമായിട്ടുള്ളതെന്ന് ബേപ്പൂര്‍ ഖാസി പി .ടി .മുഹമ്മദ് അലി മുസ്ലിയാര് പറഞ്ഞു. അറിവും ക്ഷമയും ആയുധമാക്കി ജീവിതപ്രതിസന്ധികളെ മറികടക്കാന്‍ ഈദുല്‍ഫിത്വര്‍ സഹായമാകട്ടേയെന്ന് സുല്‍ത്വാനിയ ഫൗണ്ടേഷന് സൂഫിമിഷന് ചെയര്മാന് ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് പറഞ്ഞു.